കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്. മഞ്ജുഷയും മക്കളും സുപ്രീംകോടതി വരെ പോയത് നീതിക്കായി ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. കേരള പോലീസ് തന്നെ അന്വേഷണം തുടരട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഇതിനെതിരെയാണ് ഇപ്പോള്‍ മഞ്ജുഷ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം ആരോപിക്കുന്ന ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാത്രമല്ല, കേരള പോലീസ് അന്വേഷിച്ചാല്‍ സ്വതന്ത്രമായ അന്വേഷണം ഉണ്ടാകില്ലെന്നും അതിനാല്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.