ശാന്തിപ്പാലം ഗതാഗതയോഗ്യമാക്കാൻ കൈകോര്‍ത്ത് നാട്ടുകാര്‍

webdesk
Friday, August 31, 2018

മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്ന് വിട്ടതിനെ തുടർന്ന് തകർന്നു പോയ ശാന്തിപ്പാലം ഗതാഗതയോഗ്യമാക്കാൻ സർക്കാർ സഹായങ്ങൾ കാത്തു നിൽകാതെ ഒരു ഗ്രാമം മുഴുവനും കൈകോർത്തു. ഇടുക്കിയിലെ പീരുമേട്ടിൽ 5 പഞ്ചായത്തുകളെ ഒന്നിപ്പിക്കുന്ന പാലമായിരുന്നു തകർന്നു പോയത്.