ന്യൂഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതാദ്യമായാണ് സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കുന്നത്. ലോക്‌സഭയിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
‘ഈ നിമിഷം വരെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല’ – എഴുതി നല്‍കിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മറുപടിയെന്നത് ശ്രദ്ധേയമാണ്. പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ, പൗരത്വ നിയമഭേദഗതി എന്നിവയില്‍ കേന്ദ്രം അയയുന്നു എന്നതിന്‍റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.