എൻ.വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി ഇന്ന് ചുമതലയേല്‍ക്കും

Jaihind News Bureau
Friday, November 15, 2019

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്‍റായി എൻ.വാസുവും ബോർഡ് അംഗമായി കെ.എസ്. രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.10 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ജയശ്രീ പുതിയ പ്രസിഡന്‍റിനും അംഗത്തിനും സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ ആദ്യബോർഡ് യോഗവും ചേരും.

ബോർഡ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാറിന്‍റെയും അംഗം കെ.പി.ശങ്കരദാസിന്‍റെയും ഭരണകാലാവധി ക‍ഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.