പീരുമേട്ടിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുന്നു

P

പീരുമേട്ടിലെ റിമാന്റ് പ്രതി കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുന്നു.കുമാറിനെ സംഘം ചേർന്ന് അക്രമിച്ചതായി കാട്ടി കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പീരുമേട് പോലീസ് കേസെടുത്തു.

ഹരിത ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതി കുമാറിനെ കഴിഞ്ഞ പതിനാറാം തിയതിയാണ് സംഘം ചേർന്ന് അക്രമിക്കുമെന്ന് കാട്ടി നെടുംങ്കണ്ടം പോലീസ് പുളിയന്മലയിൽ നിന്നും തടഞ്ഞുവച്ച നിലയിൽ കസ്റ്റഡിയിലെടുത്തത്.പിന്നീട് പോലീസ് ധൃതി പിടിച്ച് കേസെടുക്കതെ നാല് ദിവസം സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് മൃഗീയമായി പീഡിപിച്ചു.ഈ ധൃതി പോലീസ് ആർക്ക് വേണ്ടിയാണ് ചെയ്തത് എന്ന ചോദ്യം ബാക്കിയാകുന്നു. പലരിൽ നിന്നും തട്ടിയെടുത്തവൻ തുക ഏത് ബാങ്കിൽ ആരുടെ പേരിൽ എന്നതും ദുരൂഹത വർധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ക്രൈംബ്രാഞ്ച് സംഘവും അന്വേഷണ സംഘവും എത്തിയില്ല, പത്തോളം പ്രതികളായ പോലീസുകാരെ സ്ഥലം മാറ്റിയതാണ് കേസിന്റെ ആകെയുള്ള പുരോഗതി.അതേ സമയം കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപെട്ട് കൊല്ലപ്പെട്ട കുമാറിന്റെ ബന്ധുക്കൾ നൽകിയ പരാതി ഇജങ നേതൃത്വം ഇടപെട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവരെ ഭീഷണിപെടുത്തിയിരുന്നു, 16 ദിവസങ്ങൾക്ക് മുമ്പ് കുമാറിനെ തടഞ്ഞ് വച്ച് മർദിച്ചുവെന്ന് കാട്ടി കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തും ദുരൂഹതയുണർത്തുന്നു,
അഷ്‌റഫ്. കരിപ്പായിൽ
ഇടുക്കി

Comments (0)
Add Comment