ന്യൂഡൽഹി: അദാനി-മോദി ബന്ധം പാർലമെന്‍റിൽ ഉന്നയിച്ചതിന്‍റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി. അദാനിയെക്കുറിച്ച് പറയുമ്പോള്‍ ഭയക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന് രാഹുൽ പറഞ്ഞു.
അയോഗ്യനാക്കി നിശബ്ദനാക്കാമെന്ന് കരുതിയാൽ സർക്കാരിനു തെറ്റിപ്പോയെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. പാര്‍ലമെന്‍റിന് അകത്തുപറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തു പറയുമെന്നും അതില്‍ നിന്ന് തന്നെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി.