കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശബരിമലയെ കലാപഭൂമി ആക്കുന്നു: എ.കെ ആന്‍റണി

Saturday, October 20, 2018

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കക്ഷികൾ ശബരിമലയെ കലാപഭൂമി ആക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. പോലീസ് നടപടി ഭക്തരുടെ വികാരത്തിന് എതിരെന്നും എ.കെ ആന്‍റണി പറഞ്ഞു. തിരുവനന്തപുരത്ത് ‘മൈ ബൂത്ത് മൈ പ്രൈഡ്’ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് ബൂത്ത്തല പുനഃസംഘടനാ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക ആയിരുന്നു അദ്ദേഹം.

കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം.ഹസൻ, ഡോ. ശശി തരൂർ എം.പി, വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു.