തിരുവനന്തപുരം : മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍രക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് നിയമസഭയില്‍ വീണ്ടും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 58 മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. മണല്‍ത്തിട്ടയില്‍ തട്ടിയുള്ള അപകടങ്ങള്‍ക്കു പുറമെ കല്ലിറക്കാന്‍ അദാനിഗ്രൂപ്പിന് സൗകര്യം ഒരുക്കിക്കൊടുത്തതിന്റെ അപകടങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ഡ്രെഡ്ജിംഗ് നടത്താന്‍ അദാനി തയാറായിട്ടില്ല. മത്സ്യബന്ധനത്തിന് സേഫ് കൊറിഡോര്‍ സ്ഥാപിക്കണമെന്നും ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ അവരെ രക്ഷപ്പെടുത്താനുള്ള സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഡ്രെഡ്ജിംഗ് നടത്താന്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്നും റസ്‌ക്യൂ ഫോഴ്‌സിനെ നിയമിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി.