മമതാ ബാനര്‍ജിയുടെ ധര്‍ണ്ണക്ക് മുസ്ലിംലീഗ് പിന്തുണ

Jaihind Webdesk
Monday, February 4, 2019

PK Kunjalikkutty Mamtha Banejee

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പ്രസ്താവിച്ചു.

രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കുറ്റാന്യാഷേണ ഏജന്‍സികളെയും ബിജെപി തകര്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കള്ള കേസുകള്‍ ചാര്‍ജ് ചെയ്ത് അവരെ രാഷ്ട്രീയമായി തളര്‍ത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെയും അതിന്റെ ഭരണഘടനെയും സംരക്ഷിക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃതത്തില്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ധര്‍ണ്ണക്ക് മുസ്ലിംലീഗ് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും പികെ കുഞ്ഞാലികുട്ടി എംപി കൂട്ടിച്ചേര്‍ത്തു.