വൃദ്ധയെ വഞ്ചിച്ച്  ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ സിപിഎം കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു

Jaihind Webdesk
Thursday, January 26, 2023

തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന വൃദ്ധയെ വഞ്ചിച്ച്  ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ സിപിഎം കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.  തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന വയോധിക ബേബിയെയാണ് സുജിനും ഭാര്യയും കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്തത്. സിപിഎം നഗരസഭാ കൗണ്‍സിലര്‍ സുജിനെതിരെയുള്ള സംഘടനാ നടപടി പാര്‍ട്ടി ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

സിപിഎം കൗണ്‍സിലര്‍ തനിച്ച് താമസിക്കുന്ന വയോധികയെ വഞ്ചിച്ചതായി പരാതി; പന്ത്രണ്ടര സെന്‍റ് സ്ഥലവും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു