മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ജൂണില്‍ പരിഗണിക്കും.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണിലാണ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തുകാരു
ടെ ആശങ്കയ്ക്ക് പരിഹാരമാകും വിധം ശുപാര്‍ശകള്‍ നടപ്പാക്കണെമെന്നായിരുന്നു സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. അതനുതരിച്ചാണ് സര്‍ക്കാരിന് അനുകൂലമായ തീരുമാനം ഡിവിഷന് ബെഞ്ച് എടുത്തിരിക്കുന്നത്.