ബിനോയ് കോടിയേരിക്കെതിരായ പരാതി : തുടർ നടപടികൾ ശക്തമാക്കി മുംബൈ പൊലീസ്

Wednesday, June 19, 2019

Binoy-Kodiyeri

ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ യുവതി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ തുടർ നടപടികൾ ശക്തമാക്കുകയാണ് മുംബൈ പൊലീസ്. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളും പൊലീസ് പരിശോധിക്കും.

വാട്‌സ് അപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്‍റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും.

അതേസമയം, കണ്ണൂരിൽ ബിനോയ് നൽകിയ പരാതിയിൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാൽ അവിടുത്തെ പരിശോധനകൾ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.