ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ്

Jaihind Webdesk
Saturday, June 22, 2019

Binoy-Kodiyeri1

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ്. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് പൊലീസ് ഭാഷ്യം. ഡിഎൻഎ സാമ്പിൾ എടുക്കാൻ ബിനോയിയെ കസ്റ്റഡിയിൽ എടുക്കണം. ബിനോയ് ഒളിവിൽ ആയതിനാൽ അന്വേഷണം മുന്നോട്ടു നീങ്ങുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ കോടതിയില്‍ എതിര്‍ത്തു. യുവതിയുടെ പരാതി വ്യാജമായതിനാൽ ഡിഎൻഎ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

ഒളിവിൽ കഴിയുന്ന ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് തെരച്ചിൽ തുടരുകയാണ്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ തെരച്ചിൽ ശക്തമാക്കി. ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി മറ്റന്നാൾ വിധി പറയും.

teevandi enkile ennodu para