കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം ; കൈപ്പത്തി ചിഹ്നം നല്‍കുന്നതും പരിഗണിക്കും : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

കൊച്ചി : മാണി.സി.കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൈപ്പത്തി ചിഹ്നം നല്‍കുന്നതും പരിഗണിക്കുമെന്നും എന്‍സിപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണി.സി.കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയിൽ മാണി സി കാപ്പൻ എത്തിയാൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഔദ്യോഗികമായ ഒരു ചർച്ചകളും ഇതുവരെ നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചാലക്കുടിയിൽ വ്യക്തമാക്കി.

Comments (0)
Add Comment