മുഖ്യമന്ത്രിക്ക് അക്രമികളെ സഹായിക്കുന്ന നയം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, February 17, 2019

സി.പി.എമ്മിന്‍റെ സ്റ്റാലിനിസ്റ്റ് സ്വാഭവത്തിന്‍റെ ഇരകളാണ് കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ വീഴ്ചയുടെ ഫലമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിക്കാനിടയായത്. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അക്രമികളെ സഹായിക്കുകയും ചെയ്യുന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. രാഷ്ട്രീയ അക്രമം അവസാനിപ്പിക്കാന്‍ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും  മുഖ്യമന്ത്രി തയാറായില്ല. കേരളീയ പൊതുസമൂഹം ഇത് ജാഗ്രതയോടെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന സി.പി.എമ്മിന്‍റെ സ്റ്റാനിലിസ്റ്റ് സ്വഭാവത്തെ ജനാധിപത്യബോധമുള്ള മുഴുവന്‍ ആളുകളും അപലപിക്കാന്‍ തയാറാകണം. ആത്മാര്‍ഥതയും ഊര്‍ജസ്വലതയുള്ള രണ്ട് യുവാക്കളെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ഇരുവരുടേയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ പ്രതിഷേധം നടത്തുമെന്നും തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ നടത്താനിരുന്ന ജനമാഹായാത്ര റദ്ദാക്കിയതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.