കോടിയേരിയുടെ മകനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ സി.പി.എം തയാറാകുമോ? : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, June 23, 2019

Mullappally Ramachandran

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരായ ലൈംഗികാരോപണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍മികതയുടെ പേരിലെങ്കിലും സി.പി.എം വിഷയത്തില്‍ അന്വേഷണം നടത്താന്‍ തയാറാകണം.

വിഷയത്തില്‍ ഏതെങ്കിലുമൊരു സി.പി.എം നേതാവ് പ്രതികരിക്കാന്‍ തയാറാകുമോ എന്ന് കെ.പി.സി.സി അധ്യക്ഷന്‍ ചോദിച്ചു. അതിനുവേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

teevandi enkile ennodu para