മുഖ്യമന്ത്രി രാജിവെക്കണം; ഇടതുസര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍റെ ഉപവാസം ഇന്ന്

Jaihind News Bureau
Tuesday, August 25, 2020

 

തിരുവനന്തപുരം:  മുഖ്യമന്ത്രി രാജിവെക്കുക ,ഇടതുസര്‍ക്കാരിന്‍റെ  ദുര്‍ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും. കെ.പി.സി.സി അധ്യക്ഷന്‍ നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി പ്രസിഡന്‍റുമാരും സത്യാഗ്രഹം നടത്തും.

 

 

teevandi enkile ennodu para