രണ്ടാംമൂഴം പ്രതിസന്ധിയിലേക്ക്; തിരക്കഥ തിരികെ കിട്ടണം എന്ന് ആവശ്യപ്പെട്ട് എംടി കോടതിയില്‍

Jaihind Webdesk
Thursday, October 11, 2018

1000 കോടി രൂപ ചെലവഴിച്ച് ചിത്രീകരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന മലയാള ചലച്ചിത്രം രണ്ടാംമൂഴം പ്രതിസന്ധിയിലേക്ക്. സംവിധായകൻ ശ്രീകുമാർ മേനോനും ആയുള്ള കരാർ അവസാനിച്ചു എന്നും സിനിമയുടെ തിരക്കഥ തിരികെ കിട്ടണം എന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചു.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുമായ എം.ടി.വാസുദേവന്‍ നായരെ സിനിമയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. സംവിധായകൻ ശ്രീകുമാറുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടാണ് എം.ടി.വാസുദേവൻ നായർ മുൻസിഫ് കോടതിയെ സമീപിച്ചത്. അഡ്വാൻസ് ആയി കൈപ്പറ്റിയ തുക തിരികെ നൽകാം എന്നും എം ടി വാസുദേവൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എം.ടി. തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആത്മാർത്ഥത സംവിധായകൻ കാണിച്ചില്ലെന്നും എം.ടി.ക്കു പരാതി ഉണ്ട്. നാലു വർഷം മുൻപാണ് കരാർ ഉണ്ടാക്കിയത്. മൂന്നു വർഷത്തിനകം ചിത്രീകരണം തുടങ്ങാനാണ് കരാർ ഉണ്ടാക്കിയത്. ഒരു വർഷം കൂടി സമയം നീട്ടി നൽകിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചു കിട്ടണമെന്നാവസ്യപെട്ടു കോടതിയെ സമീപിച്ചത്. പ്രമുഖ വ്യവസായി ബി ആർ ഷെട്ടി ആണ് രണ്ടാമൂഴത്തിന്റെ നിർമാതാവ്. നായക കഥാപാത്രം ആയ ഭീമൻ ആയി അഭിനയിക്കേണ്ടിയിരുന്നത് മോഹൻലാൽ ആണ്.

https://www.youtube.com/watch?v=XjR2QSgdjCI