ചോദ്യം പുറത്ത്, പ്രതി അകത്ത്: ഷുഹൈബിന് ജാമ്യമില്ല

Jaihind News Bureau
Thursday, March 6, 2025

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി.

കേസില്‍ ഒന്നാംപ്രതിയാണ് ഷുഹൈബ്. ചോദ്യക്കടലാസ് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. അധ്യാപകരായ ഫഹദ്,ജിഷ്ണു എന്നിവരെയും ക്രൈം ബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മറ്റു പല സ്ഥാപനങ്ങളും സമാന രീതിയിലുള്ള വീഡിയോകള്‍ തയ്യാറാക്കിയിരുന്നെന്നും എന്നാല്‍ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും കണക്കാക്കി മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ഷുഹൈബിന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാറിന്റെ മറുവാദം അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളുകയായിരുന്നു.