മദ്യപിച്ച് വാഹന പരിശോധന; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

Jaihind News Bureau
Thursday, September 11, 2025

കൊച്ചി: മദ്യലഹരിയില്‍ വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. കാക്കനാട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുവാണ് കസ്റ്റഡിയിലായത്.

പരിശോധനക്കിടെ വഴിയരികില്‍ മത്സ്യ വില്‍പ്പന നടത്തിയിരുന്ന ദമ്പതികളോട് 3000 രൂപ പിഴ അടക്കണമെന്ന് ബിനു ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.

ബിനു മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞുനിര്‍ത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു.