കൊല്ലം റയിൽവേ സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. ആശ്രാമം സ്വദേശി ജലജ (52 ), മകൾ ആര്യ എന്നിവരാണ് മരിച്ചത്. ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.