കർഷകരെ കൊലപ്പെടുത്തിയതില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ ; കൂട്ടാളിയുടെ കുറ്റസമ്മതം പുറത്ത്

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകർ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍റെ പങ്കിന് കൂടുതല്‍ തെളിവ്. സംഘർഷത്തിന് പിന്നാലെ കർഷകർ പിടികൂടിയ ആള്‍ പൊലീസിന് കൊടുത്ത മൊഴിയിലാണ്  ആകാശ് മിശ്രയുടെ പങ്ക് വ്യക്തമാകുന്നത്.  ലഖ്‌നൗവില്‍ നിന്നുള്ള അങ്കിത് ദാസിന്‍റെ വാഹനത്തിലുണ്ടായിരുന്ന ആളാണ് പിടിയിലായത്.

കര്‍ഷകര്‍ക്ക് നേരെ ഇടിച്ചുകയറ്റിയ വാഹനവ്യൂഹത്തില്‍ അങ്കിത് ദാസിന്‍റെ വാഹനവും ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് കര്‍ഷകരെ ഇടിച്ചിട്ടതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന്‍റെ  വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘വാഹനവ്യൂഹത്തില്‍ താനടക്കമുള്ളവര്‍ ഉണ്ടായിരുന്നു. തങ്ങളുടെ മുന്നില്‍ പോയ മഹീന്ദ്രയുടെ ഥാറാണ് കര്‍ഷകര്‍ക്കു നേരെ ഇടിച്ചു കയറ്റിയത്’, പിടിയിലായ ആള്‍ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ പറയുന്നു.

ആകാശ് മിശ്രയുടെ കാറിന്‍റെ തൊട്ടുപുറകിലുണ്ടായിരുന്ന കറുത്ത ഫോര്‍ച്യൂണര്‍ കാറിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. അങ്കിത് ദാസാണ് ഈ വാഹനം ഓടിച്ചിരുന്നത്. അങ്കിത് ദാസ് ബിജെപി  പ്രവര്‍ത്തകനാണെന്നാണ് വിവരം.

ആരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് സ്വരം കുടുപ്പിച്ച് ചോദിക്കുമ്പോള്‍ ഭയ്യയുടെ ആളുകളാണെന്ന് പറയുന്നുണ്ട് പിടിയിലായ ആള്‍. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ആണ് ഭയ്യ എന്ന് വിളിക്കുന്നത്.

ആശിഷ് മിശ്രയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര മന്ത്രി ആവര്‍ത്തിക്കുമ്പോഴും യുപി പോലീസിന്റെ എഫ്‌ഐആറില്‍ കൃത്യമായി അദ്ദേഹത്തിന്‍റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ഇതിനിടയിലാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

The BJP man has been apprehended from the spot, and he was admitting that the vehicle ahead was crushing everyone. What greater proof could there be?@India_NHRC #ArrestMurderer_MonuMishra pic.twitter.com/LGLubE0sKT
— MANJEET KAUR (@Manjeet5486) October 6, 2021

Comments (0)
Add Comment