സംസ്ഥാനത്തെ മുഴുവൻ കാർഷിക വായ്പകൾക്കുമുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി

സംസ്ഥാനത്തെ മുഴുവൻ കാർഷിക വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുനഃക്രമീകരിക്കാത്ത വായ്പകൾക്കും ഇളവ് ലഭ്യമാണ്. വായ്പാ സംബന്ധമായ പരാതികൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും സബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തിൽ ധാരണയായി

കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി ജൂലൈ 31 ന് അവസാനിച്ച സാഹചര്യത്തിലാണ്, തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേർന്നത്. ബാങ്കേഴ്സ് സമിതിയുടെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ, മൊറട്ടോറിയം ഡിസംബർ 31 വരെ തുടരാൻ തീരുമാനിച്ചു. ഇക്കാലയളവിൽ സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ ഉണ്ടാകില്ല. മുഴുവൻ കാർഷിക വായ്പകൾക്കും ഇളവ് ലഭ്യമാണ്

പുനഃക്രമീകരിക്കാത്ത വായ്പകളിന്മേൽ സ്വീകരിക്കേണ്ട നടപടി സംസ്ഥാന തല ബാങ്കേഴ്സ് സമിതി തീരുമാനിക്കും

ഇടുക്കി, വയനാട് ജില്ലകളിലേതിനു സമാനമായി എല്ലാ ജില്ലകളിലും, വായ്പാ സംബന്ധമായ പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തിൽ ധാരണയായി. ഈ സമിതിയുടെ അറിവോടു കൂടി മാത്രമേ വായ്പാ കുടിശികയിന്മേൽ നടപടികൾ സ്വീകരിക്കൂ

moratoriumfarmers
Comments (0)
Add Comment