ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. അദാനി വിഷയത്തിൽ മോദിക്ക് പേടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും പ്രധാനമന്ത്രി മറുപടി നൽകിയില്ല. തനിക്കെതിരായ ആരോപണം അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാലു മന്ത്രിമാര്‍ തനിക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. അവർക്ക് മറുപടി നല്‍കുക തന്റെ അവകാശമാണ്. വെള്ളിയാഴ്ച ലോക്സഭയിൽ സംസാരിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലണ്ടൻ പര്യടനത്തിനിടെയാണ് കേന്ദ്രസർക്കാരിനെയും നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധി വിമർശിച്ചത്. ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ ശബ്ദത്തെ മൈക്ക് ഓഫ് ചെയ്ത് സർക്കാർ നേരിടുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കുന്ന സമീപനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പ്രതിപക്ഷ പാർട്ടികളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നുവെന്നും ബ്രിട്ടീഷ് എംപിമാർക്ക് മുന്നിൽ രാഹുൽ തുറന്നടിച്ചു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.