പൊലീസുകാരെ അണു വിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസ്

കോവിഡിന്റെ പശ്ചത്താത്തലത്തിൽ രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാരേയും അണുവിമുക്തമാക്കും. ഇതിനായി പോലീസുകാർ ഡ്യൂട്ടി ചെയ്യുന്ന സ്ഥലത്ത് എത്തി അണുവിമുക്തമാക്കുന്ന മൊബൈൽ സാനിറ്റേഷൻ ബസ് തയ്യാറായി.

നിരോധനാജ്ഞയോടനുബന്ധിച്ച് റോഡിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിനാണ് പുതിയ സംവിധാനം. പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് മൊബൈൽ സാനിറ്റേഷൻ ബസാണ് ഉപയോഗിക്കുന്നത്. പോലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളിൽ എത്തുന്ന ഈ ബസിൽ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പോലീസുകാർ പിൻവാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നിൽ എത്തുന്ന സമയത്തിനുളളിൽ അവരെ പൂർണ്ണമായും അണുവിമുക്തരാക്കാൻ ഈ സംവിധാനത്തിന് കഴിയും.

എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടൻ നിലവിൽ വരും. തുടർച്ചയായ ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Comments (0)
Add Comment