നിര്‍ബന്ധിത സാലറി ചലഞ്ച് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം : എം.എം. ഹസന്‍

നിര്‍ബന്ധിത സാലറി ചലഞ്ച് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം കെപിസിസി മുന്‍ അധ്യക്ഷന്‍ എം.എം. ഹസന്‍. മുഖ്യമന്ത്രിയും ധനകാര്യമന്ത്രി ഈ വിഷയത്തില്‍ പരസ്പരവിരുദ്ധമായ അഭിപ്രയാപ്രകടനമാണ് നടത്തുന്നത്. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ധനകാര്യമന്ത്രി പരസ്യമായി ഭീഷണിപ്പെടുത്തമ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിനൊത്ത് സംഭാവന ചെയ്യണമെന്നും സാലറി ചലഞ്ചുമായി ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിര്‍ബന്ധിത സാലറി ചലഞ്ചിനെതിരെ നിലപാടെടുത്ത സംഘടനകള്‍ക്കും നേതാക്കള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.

ജനങ്ങളോട് മുണ്ടി മുറുക്കി ഉടുക്കാന്‍ പറയുകയും മുഖ്യമന്ത്രിയുടെ ആകാശയാത്രക്കായി ഹെലികോപ്റ്റര്‍ മാസ വാടകയ്‌ക്കെടുക്കാന്‍ 1.70 കോടി രുപ നല്‍കുകയും ചെയ്തു. ഒരു വര്‍ഷത്തേക്ക് വാടകയിനത്തില്‍ പവന്‍ഹാന്‍സ് കമ്പനിക്ക് 20.40 കോടിരൂപയാണ് നല്‍കേണ്ടത്. സര്‍ക്കാരിന്‍റെ ധൂര്‍ത്തിന്‍റെ പട്ടിക പരിശോധിച്ചാല് ജീവനക്കാരോട് സാലറി ചലഞ്ച് ആവശ്യപ്പെടാന്‍ ധനമന്ത്രിക്ക് അര്‍ഹതയില്ലെന്നും എം.എം.ഹസന്‍ പറഞ്ഞു.

എം.എം.ഹസന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം…

നിര്‍ബന്ധിത സാലറി ചലഞ്ച് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.

മുഖ്യമന്ത്രിയും ധനകാര്യമന്ത്രി ഈ വിഷയത്തില്‍ പരസ്പരവിരുദ്ധമായ അഭിപ്രയാപ്രകടനമാണ് നടത്തുന്നത്. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ധനകാര്യമന്ത്രി പരസ്യമായി ഭീഷണിപ്പെടുത്തമ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിനൊത്ത് സംഭാവന ചെയ്യണമെന്നും സാലറി ചലഞ്ചുമായി ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിര്‍ബന്ധിത സാലറി ചലഞ്ചിനെതിരെ നിലപാടെടുത്ത സംഘടനകള്‍ക്കും നേതാക്കള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സാലറി ചലഞ്ച് അനിവാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. അടുത്തമാസം ശമ്പള വിതരണത്തിന് കാശില്ലെന്ന് പറയുന്ന ധനമന്ത്രിക്ക് ധനകാര്യവകുപ്പിന്‍റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും ധൂര്‍ത്തും പാഴ്‌ച്ചെലവുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നത് അദ്ദേഹത്തിന് സമ്മതിക്കേണ്ടിവരും.

ജനങ്ങളോട് മുണ്ടി മുറുക്കി ഉടുക്കാന്‍ പറയുകയും മുഖ്യമന്ത്രിയുടെ ആകാശയാത്രക്കായി ഹെലികോപ്റ്റര്‍ മാസ വാടകയ്‌ക്കെടുക്കാന്‍ 1.70 കോടി രുപ നല്‍കുകയും ചെയ്തു. ഒരു വര്‍ഷത്തേക്ക് വാടകയിനത്തില്‍ പവന്‍ഹാന്‍സ് കമ്പനിക്ക് 20.40 കോടിരൂപയാണ് നല്‍കേണ്ടത്. സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ പട്ടിക പരിശോധിച്ചാല് ജീവനക്കാരോട് സാലറി ചലഞ്ച് ആവശ്യപ്പെടാന്‍ ധനമന്ത്രിക്ക് അര്‍ഹതയില്ല.

ധനകാര്യകമ്മീഷന് കേരളത്തിന് നല്‍കിയ റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റില്‍ 14000 കോടിരൂപ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രമുള്ളതാണ്. എന്നിട്ടാണ് ശമ്പള വിതരണത്തിന് പണമില്ലെന്ന് ധനകാര്യമന്ത്രി പറയുന്നത്. ഈ നിലപാട് അംഗീകരിക്കാനാവില്ല.

ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ സംഭവനയ്ക്ക് തയ്യാറായപ്പോഴാണ് ധനമന്ത്രി ഭീഷണിയുമായി രംഗത്തെത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കുമോയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവിലത്തെ സാഹചര്യത്തില്‍ നിര്‍ബന്ധിത പണപ്പിരിവ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. അതിനാല്‍ നിര്‍ബന്ധിത പണപ്പിരിവില്‍ എത്രയുംവേഗം സര്‍ക്കാര്‍ വ്യക്തവരുത്തണം.

salary challengeMM Hassan
Comments (0)
Add Comment