തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; റിട്ടയേഡ് സൈനികൻ പിടിയിൽ

Jaihind Webdesk
Friday, August 4, 2023

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച റിട്ടയേഡ് സൈനികൻ പിടിയിൽ. പൂവാർ സ്വദേശി ഷാജിയാണ് പിടിയിലായത്. 12 ,10 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

സ്‌കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസലിംഗിനിടെയാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്ത് വന്നത്. സഹോദരിമാരിൽ മൂത്ത പെൺകുട്ടിയാണ് കൗൺസിലിങ്ങിനിടെ പീഡന വിവരം ആദ്യം പറഞ്ഞത്. തുടർന്ന് ഇളയ കുട്ടിയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കുട്ടികളുടെ കുടുംബത്തിന്‍റെ  ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പീഡനം നടന്നത്.

കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ.  സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു സംഭവം പുറത്തുവന്നത്.  കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു കോസിനാസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി എത്തി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.  ഇയാളെ ഇന്ന് നെയ്യാറ്റിങ്കര കോടതിയിൽ ഹാജരാക്കും.