വിസി വിവാദം : ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂർ സർവ്വകലാശാല വിസി വിവാദം സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുരാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ . ചാൻസലറുടെ അധികാരപരിധി യിലേക്ക് കടന്നുകയറിയാണ് വിദ്യാഭ്യാസമന്ത്രി പ്രവർത്തിച്ചത് ഇത് ചട്ടവിരുദ്ധമാണെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വിസി നിയമനത്തിൽ ഇടപെടാൻ അധികാരം ഇല്ല. മന്ത്രിയുടെ നടപടി സർവകലാശാല ചട്ടങ്ങൾക്ക് എതിരാണ്.നിയമങ്ങളുടെ ചട്ടക്കൂടിലാണ് മന്ത്രിമാർ പ്രവർത്തിക്കേണ്ടത്.വി.സി നിയമനത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയ മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ ഓർത്ത് ഉൽഘണ്ഠപ്പെടേണ്ടന്നും വർഗീയത എന്നത് എന്തെന്ന് മുഖ്യമന്ത്രി വിശദമാക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സർവ്വകലാശാല വിഷയത്തിൽ ഗവർണർക്കും തെറ്റുപറ്റിയിട്ടുണ്ട് പ്രതിപക്ഷം ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.സർവകലാശാല സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments (0)
Add Comment