മന്ത്രിയും കെ റെയില്‍ എംഡിയും നടത്തുന്നത് പരസ്പരവിരുദ്ധ പ്രസ്താവനകള്‍; കേരളത്തെ ശ്രീലങ്കയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ്

Saturday, March 26, 2022

 

കൊച്ചി : കെ റെയിൽ സർവേയിൽ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. റവന്യൂ മന്ത്രിയും കെ റെയിൽ എം.ഡിയും പരസ്പര വിരുദ്ധമായ പ്രസ്താവനകളിറക്കുന്നു. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ടതില്ല. രണ്ടു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന പദ്ധതിയാണിത്. അനാവശ്യ പദ്ധതി നടപ്പിലാക്കി കേരളത്തെ ശ്രീലങ്കയാക്കി മാറ്റരുതെന്നും വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.