മില്‍മ പാല്‍ വിലവര്‍ധന ജനങ്ങളെ കൊള്ളയടിക്കുന്ന നീക്കം; രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, April 18, 2023

തിരുവനന്തപുരം: നാല് മാസം മുമ്പ് മിൽമ പാൽ വില 6 രൂപ കൂട്ടിയതിന് പിന്നാലെ ലിറ്ററിന് വീണ്ടും രണ്ട് രൂപ കൂട്ടാനുള്ള നീക്കം ജനങ്ങളെ കൊള്ളയടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മിൽമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൂട്ടുന്ന രണ്ട് രൂപയിൽ ഒരു നയാ പൈസ പോലും കർഷകർക്ക് നൽകാതെ മിൽമയ്ക്കാണ് തുക മുഴുവനും പോകുന്നത്. ഇങ്ങനെ മിൽമയ്ക്ക് വേണ്ടി പാൽ വില വർദ്ധന വരുത്തുന്നത് ആദ്യമായിട്ടാണു. മിൽമയുടെ ധൂർത്ത് നിയന്ത്രിക്കാതെ എല്ലാം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല.

ക്ഷീര കാർഷകർക്ക് ലിറ്റർ ഒന്നിന് അഞ്ച് രൂപ ഇൻസ്റ്റീവ് നൽകുമെന്ന സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി മാറി കൂടുതൽ പാൽ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പ്രഖ്യാപനം എന്നാൽ അത് ഇപ്പോഴും നടപ്പിലായിട്ടില്ല. ഇതിനിടയിലാണ് ജനങ്ങളെ പോക്കറ്റടുക്കാൻ മിൽമതുനിഞ്ഞ് ഇറങ്ങിയിരിക്കുന്നത് .

വിലക്കയറ്റംരൂക്ഷമായതോടെ കർഷകർ അവസ്ഥ വളരെ ദയനീമാണ്. ക്ഷീരകർഷകർക്ക് വേണ്ടി എപ്പോഴും മുതലക്കണ്ണീർ പൊഴിക്കുന്ന ഇടത് പക്ഷ സർക്കാർഇക്കാര്യത്തിൽ സർക്കാരിനു ആത്മാർത്ഥതയുണ്ടെങ്കിൽ കർഷകർക്ക് പാൽ ലിറ്റർ ഒന്നിന് സർക്കാർ നൽകുമെന്ന പറഞ്ഞ അഞ്ച് രൂപ ഇൻസൻ്റീവ് ഉടൻ നൽകണo. സർക്കാർ പ്രഖ്യാപനം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും അഞ്ച് നയാ പൈസ കർഷകർക്ക് നൽകിയില്ല. കാലിത്തീറ്റ ഉള്‍പ്പെടെ പശുക്കൾക്ക് നൽകേണ്ട സാധനങ്ങൾക്ക് എല്ലാം 50 % വരെ വില കൂടിയത് കാരണം കർഷകർ നട്ടം തിരിയുകയാണു. കർഷകർക്ക് സബ്സിഡിയിൽ കാലിത്തീറ്റയുള്‍പ്പെടെയുള്ളവയ്ക്ക് നൽകിയാൽ മാത്രമേ കർഷകർക്ക് പിടച്ചു നിൽക്കാനാവൂ. ഇനിയും സർക്കാർ വൈകിയാൽ നേരത്തേ പോലെ കർഷക ആത്മഹത്യയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം കർഷകറുടെ വെൽഫെയറിനും മാറ്റുമായി കഴിഞ്ഞ കാലങ്ങളിൽ നൽകി വന്ന 100 കോടിയോളം രൂപ കഴിഞ്ഞ രണ്ട് വർഷമായി മിൽമ ചെലവഴിക്കുന്നില്ല എന്നിട്ടാണിപ്പോൾ നഷ്ടം ചൂണ്ടിക്കാട്ടി മിൽമയ്ക്ക് രണ്ട് രൂപ വർധിപ്പിക്കാൻ അണിയറ നീക്കം നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.