വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എം.സി. ഖമറുദ്ദീന്‍റെ എൺമകജെ പഞ്ചായത്തിലെ സ്വീകരണം

Jaihind News Bureau
Thursday, October 17, 2019

ഉപതെരെഞ്ഞെടുപ്പിനു മൂന്ന് ദിവസം മാത്രം ബാക്കി നിൽകെ മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ എൺമകജെ പഞ്ചായത്തിൽ  ലഭിച്ചത് വമ്പിച്ച ജനപങ്കാളിത്തം.  വർഗ്ഗീയത പ്രചരിപ്പിച്ച് വോട്ടു നേടാൻ മഞ്ചേശ്വരം മണ്ണിൽ കഴില്ലെന്ന് യു.ഡി എഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ പറഞ്ഞു.

വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ഇടകലർന്ന് ജിവിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം ഇവിടെ മത സഹോദര്യവും ഐക്യവും എന്നും നിലനിൽക്കുന്നു എന്നാൽ വോട്ടിനു വേണ്ടി മതസ്പർദ്ധ ഉണ്ടാക്കുന്നവർ ആലോചിക്കണം ഈ മണ്ണിൽ ഈ തന്ത്രം വില പോകില്ലെന്ന്.  മുൻ എംഎൽ എ യു.ടെ വികസനം മാത്രം മതി ഇവിടെ യു.ഡി. എഫിന് വിജയിക്കാൻ എന്നും മുതതര വിശ്വാസികൾ എന്നെ ഏറ്റെടുത്തിട്ടുണ്ടെന്നും  എം.സി ഖമറുദ്ദിൻ  പറഞ്ഞു.

അന്തരിച്ച എം.എൽ എ പി.ബി അബ്ദുൾ റസാഖിന്‍റെ മകൻ ഷഫീഖും എം.സി ഖമറുദീന്‍റെ കൂടെ തെരെഞ്ഞടുപ്പു പ്രചരണത്തിൽ സജീവമാണ് .

മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, വി.എം സുധീരൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നു.