മഞ്ചേശ്വരത്തെ എം.സി കമറുദ്ദീന്‍റെ മൂന്നാംഘട്ട പര്യടനത്തിന് ആവേശകരമായ സ്വീകരണം

Jaihind News Bureau
Monday, October 14, 2019


പുത്തിഗെ പഞ്ചായത്തിലെ ജനഹൃദയങ്ങള്‍ കീഴടക്കി മഞ്ചശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍റെ മൂന്നാംഘട്ട പര്യടനം തുടരുന്നു. സി.പി.എം- ബിജെപി ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ  എം.സി കമറുദ്ദീന് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

പുത്തിഗെ പഞ്ചായത്തിലെ പെരുന്നാ പറമ്പിൽ നിന്നാണ് എം സി കമറുദ്ദീന്‍റെ  പ്രചാരണം ആരംഭിച്ചത്.. പെരുന്നാപറമ്പില്‍ മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവ് ഡോ എം.കെ മുനീർ പര്യടനം ഉദ്ഘാടനം ചെയ്തു. ഖത്തീബ് നഗര്‍, എരുതുംകടവ് , ബാഡൂര്‍ എന്നിവിടങ്ങളിൽ സാധാരണക്കാർ ഉൾപ്പടെയുള്ള ജനങ്ങൾ എം സി കമറുദ്ദീനെ വരവേറ്റു.

കന്തലില്‍, മുഗു പാടലടുക്ക, പൊന്നങ്കട, ഉജാര്‍പദവ് എന്നിവിടങ്ങളില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ എം സി കമറുദ്ദീന്‍ സന്ദര്‍ശിച്ചു.

മഞ്ചേശ്വത്തിന്‍റെ അടുത്ത സാരഥി കമറുദ്ദീന്‍ തന്നെയായിരിക്കുമെന്ന് നിറഞ്ഞ പുഞ്ചിരിയോടെ അനുഗ്രഹിച്ചാണ് സായിറാം ഭട്ട് സ്ഥാനാർത്ഥിയെ യാത്രയാക്കിയത്. കട്ടത്തടുക്കയിൽ എത്തിയ എം സി കമറുദ്ദീന്  ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

കട്ടത്തടുക്കയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സീതാംഗോളി കണ്ണൂരിലേക്ക് എം സി കമറുദ്ദീനെ ആനയിച്ചു മുഗുറോഡ്, മുഖാരിക്കണ്ടം, കൊടിമൂല, സീതാംഗോളി, സൂരംബയല്‍ എന്നിവിടങ്ങളില്‍ പ്രചരണം നടത്തി  ഓരോ സ്വീകരണ കേന്ദ്രത്തിലും നിലപാടുകൾ തമ്മിലുള്ള മത്സരമാണ് മഞ്ചേശ്വരത്ത് നടക്കുന്നത് എന്ന് വോട്ടർമാരെ ഓർമ്മിപ്പിച്ചായിരുന്നു എം സി കമറുദ്ദീന്‍റെ പ്രസംഗം.

മഞ്ചേശ്വരത്തുകാരെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും കമറുദ്ധീൻ പറഞ്ഞു.പേരാല്‍ കണ്ണൂരിലാണ് പുത്തിഗെ പഞ്ചായത്തിലെ പര്യടനം സമാപിച്ചത്.