നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘം എത്തി

Jaihind Webdesk
Saturday, January 5, 2019

Mavoist-Nilambur

നിലമ്പൂർ പോത്തുകല്ലിന് സമീപം മേലേമുണ്ടേരിയിൽ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തി. വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയത്.  ലഘുലേഖകൾ വിതരണം ചെയ്ത ഇവർ വീടുകളിൽ നിന്ന് അരിയും വാങ്ങിയാണ് മടങ്ങിയത്.

കഴിഞ്ഞ ദിവസം മലപ്പുറം വഴിക്കടവ് തണ്ണിക്കടവിലും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. അന്ന് തണ്ണിക്കടവിലും സമീപത്തും നാല് മണിക്കൂറിലേറെ ചെലവിട്ട ഇവര്‍ രാത്രി 12 മണിയോടെ കാട്ടിലേക്ക് തിരികെ പോകുകയായിരുന്നു. അന്നും തോക്കുകളുമായെത്തിയ മൂന്നംഗ സംഘം ആദിവാസി കോളനിയിൽ ലഘുലേഘകള്‍ വിതരണം ചെയ്ത ശേഷം അരിയും ശേഖരിച്ചാണ് മടങ്ങിയത്.

സ്ഥലത്ത് പൊലീസും തണ്ടർബോൾട്ടും ഇവര്‍ക്കായി തെരച്ചിൽ ശക്തമാക്കിയിരുന്നു.