പാർട്ടി ചിഹ്നം ആലേഖനം ചെയ്ത മാസ്ക്; പുതിയ പരീക്ഷണവുമായി പാർട്ടികളും സ്ഥാനാർഥികളും

കൊവിഡിന്‍റെ പ്രതിസന്ധി കാലത്ത് വ്യത്യസ്ത രീതികളുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് വിവിധ മുന്നണികൾ. ശീലമായി മാറിയ മാസ്കിൽ തന്നെ പ്രചാരണം നടത്തിയാണ് മുന്നണികൾ മുന്നേറുന്നത്. പുതിയ പരീക്ഷണത്തിനായി പാർട്ടികളും സ്ഥാനാർഥികളും മത്സരിക്കുകയാണ്.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന മലയാളികളുടെ പുതിയ പരീക്ഷണങ്ങൾ ആണ് മാസ്കിൽ തെളിയുന്നത്. ജീവിതരീതിയുടെ ഭാഗമായ മാസ്കിൽ തന്നെ പാർട്ടി ചിഹ്നം ആലേഖനം ചെയ്തു പ്രചാരണം നടത്തുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. മത്സര രംഗത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മാസ്കുകൾ ഇവിടെ തയാറാണ്. കോഴിക്കോട് സ്വദേശിയായ ഫസൽ റഹ്മാന്‍റെ നേതൃത്വത്തിൽ കേരളത്തിൽ മുഴുവൻ മാസ്ക് സപ്ലൈ ചെയ്യുന്നുണ്ട്.

പ്രചാരണം ചൂടുപിടിക്കുന്നതോടെ സ്ഥാനാർത്ഥികളുടെ മുഖം പ്രിന്‍റ് ചെയ്ത മാസ്കുകളും ഇറങ്ങി തുടങ്ങും. വീടുകൾ കയറിയിറങ്ങിയുള്ള ഇലക്ഷൻ പ്രചാരണത്തിന് നിയന്ത്രണങ്ങൾ ഉള്ള ഈ തെരഞ്ഞെടുപ്പ് കാലത്ത് താരമാകാൻ പോകുന്നത് കൊവിഡ് പ്രതിരോധത്തിലെ മുഖ്യ ഘടകമായ മാസ്കുകൾ തന്നെയായിരിക്കും. പ്രിൻ്റിംഗ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആവശ്യക്കാരുടെ നീണ്ടനിര തന്നെയുണ്ട്.

https://youtu.be/lJOOhXRRhKY

Comments (0)
Add Comment