മാസപ്പടി കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹെെക്കോടതിയില്‍

Friday, July 5, 2024

 

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുപ്രവര്‍ത്തകനായിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹര്‍ജിക്കാരന്‍. വിഷയത്തിന് പൊതുതാല്‍പര്യമില്ല എന്ന് വ്യക്തമാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഹര്‍ജി തളളിയിരുന്നു. ഇതിന് എതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വീണാ വിജയന്‍റെ സ്ഥാപനത്തിന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ടാണെന്നും ഇത് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം.