മാവോയിസ്റ്റുകളുടെ പേരില്‍ അട്ടപ്പാടിയില്‍ പോസ്റ്റര്‍; വയനാട് വെടിവെയ്പ്പിനെക്കുറിച്ച് പരാമര്‍ശമില്ല

Jaihind Webdesk
Friday, March 8, 2019

മാവോയിസ്റ്റുകളുടെ പേരില്‍ അട്ടപ്പാടിയില്‍ വീണ്ടും പോസ്റ്റര്‍. ആനമൂളിയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.സി പി ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററില്‍ ഉള്ളത്. വയനാട് വെടിവെപ്പിനെക്കുറിച്ച് പോസറ്ററില്‍ പരാമര്‍ശമില്ല. സി.പി.ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്‍റെ പേരിലാണ് പോസ്റ്റര്‍.