ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് : രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, December 7, 2019

രാജ്യത്ത് അക്രമസംഭവങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്കെതിരായ അതിക്രമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഓരോ ദിവസവും വർധിക്കുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന വാർത്തകളാണ് ദിവസവും കാണാനാകുന്നത്. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ഭരിക്കുന്നവർ അക്രമത്തില്‍ വിശ്വസിക്കുന്നവരായതുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

‘ദളിതര്‍ക്കും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അതിക്രമം വർധിക്കുന്നു, അവർക്കെതിരെ വിദ്വേഷം പടർത്തുന്നു. ആദിവാസി വിഭാഗത്തിനെ ആക്രമിച്ച് അവരുടെ ഭൂമി തട്ടിയെടുക്കുന്നു. അക്രമത്തിൽ ഈ നാടകീയമായ വർദ്ധനവിന് ഒരു കാരണമുണ്ട്’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് പിന്നിലും ആളുകൾ നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് പിന്നിലുമൊക്കെ ഉള്ള യഥാർത്ഥ പ്രശ്നം രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്നവരാണ്. രാജ്യഭരണം നടത്തുന്നവർ അക്രമത്തിലും അധികാര ദുർവിനിയോഗത്തിലും വിശ്വസിക്കുന്നവരായതിനാലാണ് ഇത്തരത്തില്‍ രാജ്യത്ത് അരക്ഷിതമായ ഒരു അന്തരീക്ഷം സംജാതമാകാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വയനാട് മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെ സുല്‍ത്താന്‍ ബത്തേരിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

https://youtu.be/s7qaApFMp2A