നെടുമ്പാശേരിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി മലയാളി പിടിയില്‍

Sunday, August 21, 2022

കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 60 കോടി രൂപയുടെ ലഹരി മരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ പിടിയിൽ. 30 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. സിംബാംബ്‌വെയില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

സിംബാംബ്‌വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരാണ് മാരക ലഹരി വസ്തുവുമായി പിടിയിലായത്. മെഥാക്വിനോൺ എന്ന മാരക ലഹരിവസ്തുവാണിതെന്നാണ് കസ്റ്റംസ്, നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറി.