കൊച്ചി: ‘മാർക്കോ’ റിലീസിന് ഇനി വെറും 13 ദിവസങ്ങൾ മാത്രമാണുള്ളത്. ക്യൂബ്സ് എന്‍റർടൈൻമെന്റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ ഗംഭീര തിയറ്റർ എക്സ്പീരിയൻസാണ് പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. ഇത്രയേറെ വയലൻസുള്ളൊരു സിനിമ ഇതിന് മുന്നെ മലയാളത്തിൽ വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെതായ് പുറത്തുവിട്ട പോസ്റ്ററുകളും ടീസറും സോങ്ങുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം ഫൈറ്റും വയലൻസുകൊണ്ട് സമ്പന്നമാണെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ചിത്രത്തിന്‍റെ ആക്ഷൻ കോറിയോഗ്രാഫർ. എ സർട്ടിഫിക്കറ്റൊടെ ഡിസംബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍റെ മാസ്സ് വരവിനായ് വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണിത്. ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് സ്വന്തമാക്കിരിക്കുന്നത്. മാത്രമല്ല ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ പ്രൊമോഷൻസ് പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.
അനൗൺസ്മെന്റ് വന്നപ്പോൾ മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ചിത്രമാണ് ‘മാർക്കോ’. അദേനി ചിത്രം ‘മിഖായേൽ’ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം മാർക്കോ ജൂനിയറിനെ ഫോക്കസ് ചെയ്ത് ഒരുങ്ങുന്ന സ്പിൻ ഓഫാണിത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമക്ക് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് സംഗീതം പകരുന്നത്. ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എക്സിക്യൂറിറ്റിവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാർ, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, സൗണ്ട് ഡിസൈൻ: കിഷൻ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ