മലപ്പുറത്ത് പാചകവാതക ടാങ്കർ മറിഞ്ഞു; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Friday, September 21, 2018

മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്രയിൽ മറിഞ്ഞ പാചക വാതക ടാങ്കർ ലോറി യിലെ വാതക ചോർച്ച അടച്ചു. പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഐ.ഒ.സി യിലെ ഉദ്യോഗസ്ഥരും, പോലീസും, ഫയർ ഫോഴ്‌സും പ്രദേശത്ത് എത്തി. അരകിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.