ശബരിമല : തൃശ്ശൂർ സ്വദേശിനിയെ തടഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിൽ

Jaihind Webdesk
Wednesday, November 7, 2018

ശബരിമലയില്‍ ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിനിയെ തടഞ്ഞ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. പത്തനംതിട്ട സ്വദേശി സൂരജാണ് പൊലീസിന്‍റെ പിടിയിലായത്.

കുടുംബത്തോടൊപ്പം ശബരിമല ക്ഷേത്രദര്‍ശനത്തിനെത്തിയ 52 വയസ്സുകാരിയായ വീട്ടമ്മയെ, പ്രായത്തില്‍ സംശയം തോന്നിയതിന്‍റെ പേരില്‍, തടയുകയും ആക്രമിക്കുകയും ചെയ്ത കേസിൽ മുഖ്യപ്രതിയായ ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞു വയ്ക്കുക, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.