മഹാരാഷ്ട്രയിൽ മഹാസഖ്യം നാളെ അധികാരത്തിലേക്ക്; ഉദ്ദവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; കോൺഗ്രസിന് നന്ദി അറിയിച്ച് ശിവസേന

മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന-എൻസിപി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ശിവാജി പാർക്കിലാണു സത്യപ്രതിജ്ഞ നടക്കുക. അതേസമയം ഇന്ന് രാവിലെ 8 മണിക്ക് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർ നിർദ്ദേശം നൽകി.

ത്രികക്ഷി സഖ്യത്തിന്‍റെ നിയമഭാകക്ഷി നേതാവായി കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ തെരഞ്ഞെടുത്തിരുന്നു. മുംബൈയിലെ ട്രിഡന്‍റ് ഹോട്ടലില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഉദ്ധവ് താക്കറെയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കും. നാളെ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ.

https://youtu.be/y3Zda5mRk4s

Comments (0)
Add Comment