എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു

Friday, September 27, 2024

 

എറണാകുളം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എം പോക്സ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് എം പോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് വന്ന യുവാവ് എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശിയാണ് യുവാവ്.