പ്രളയദുരിതാശ്വാസം; പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, September 8, 2018

കണ്ണൂര്‍: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി KPCC അധ്യക്ഷന്‍ M.M ഹസന്‍. മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സർക്കാർ ഉത്തരവിന്റെ പേരിൽ മന്ത്രിമാർ തമ്മിൽ ഭിന്നതയും തർക്കവുമുണ്ടായി.പുനരധിവാസ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. പുനരധിവാസം  സമയബന്ധിതമായി നടത്തുന്നതിൽ സർക്കാരിന്പരാജയം സംഭവിച്ചതായും KPCC പ്രസിഡന്റ് കണ്ണുരിൽ കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമായിരുന്നു. പ്രളയബാധിതർക്ക് അനുവദിച്ച പതിനായിരം രൂപ ഇപ്പോഴും മുഴുവൻ ആളുകൾക്കും കിട്ടിയില്ല. അതിൽ ആളുകൾക്ക് പ്രതിഷേധമുണ്ട്.  സർക്കാരിന്റെ അലംഭാവത്തിൽ കോൺഗ്രസിനും പ്രതിഷേധമുണ്ട്. മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി എം എം ഹസൻ പറഞ്ഞു.

https://www.youtube.com/watch?v=cWCp49zD8a4

ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൽ സുതാര്യത വേണം. അതിനാണ് പ്രത്യേക അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചുമതല കൊടുക്കാതിരുന്നത് കീഴ് വഴക്കങ്ങൾക്ക് എതിരാണ്. മന്ത്രിസഭയിലെ ഒരാളെയും വിശ്വാസത്തിൽ ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ചുമതല ആർക്കുംകൊടുക്കാതിരുന്നതെന്നും KPCC പ്രസിഡന്റ് പറഞ്ഞു.

സർക്കാർ ഉത്തരവിന്റെ പേരിൽ മന്ത്രിമാർ തമ്മിൽ ഭിന്നതയും തർക്കവുമുണ്ടായി.
സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ പ്രവർത്തനം അവസാനിപ്പിക്കണം.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരൻ പ്രളയബാധിതരായ ഒരാൾക്ക് വീട് നിർമിച്ചുനൽകാനുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക്  KPCC പ്രസിഡന്റിന് കൈമാറി. പെരിങ്ങോത്തെ കോൺഗ്രസ് പ്രവർത്തകൻ രാഘവൻ തന്റെ 50 സെന്റ് സ്ഥലം KPCCയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് കൈമാറി.DCC പ്രസിഡന്റ് സതീശൻ പാച്ചേനി ആധ്യക്ഷനായ ചടങ്ങിൽ  MLAമാരായ സണ്ണി ജോസഫ്, കെ.സി ജോസഫ്, വിവിധ KPCC ഭാരവാഹികളും പോഷക സംഘം നാ നേതാക്കളും DCC ഭാരവാഹികളും പങ്കെടുത്തു.