ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ

Jaihind Webdesk
Sunday, June 25, 2023

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപത്താണ് ന്യുന മർദ്ദം രൂപപ്പെട്ടത്. അതേസമയം ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലെർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലെർട്ട്  പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.