തിരുവനന്തപുരത്ത് അന്ധനായ വില്‍പനക്കാരന്‍റെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍

Jaihind Webdesk
Saturday, June 22, 2019

തിരുവനന്തപുരത്ത് അന്ധനായ ലോട്ടറി വില്‍പനക്കാരനില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലും ട്രെയിനില്‍ മോഷണം നടത്തിയതിന് കേസുകളുണ്ട്.

അന്ധനായ ലോട്ടറി വിൽപനക്കാരന്‍റെ കയ്യിൽ നിന്നും ഇയാൾ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ  പുറത്ത് വന്നതോടെയാണ് പ്രതി പിടിയിലായത്.  പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരന്‍റെ കയ്യിൽ നിന്നാണ് 23 ടിക്കറ്റുകൾ ഇയാൾ മോഷ്ടിച്ചത്.

 [yop_poll id=2]