ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് സര്‍വെ ഫലം. എഷ്യനെറ്റ് – എസെഡ് അഭിപ്രായ സര്‍വേയുടേതാണ് പ്രവചനം. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യു.ഡി.എഫ് നേടുക. 16 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നും സര്‍വെ പറയുന്നു.
അതേസമയം എല്‍.ഡി.എഫിന്‍റെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ഇടതുമുന്നണിക്ക് സാധ്യത കല്‍പിക്കുമ്പോള്‍ എന്‍.ഡി.എയ്ക്ക് ഒരു സീറ്റില്‍ വിജയസാധ്യതയുണ്ടെന്നും സര്‍വെ പ്രവചിക്കുന്നു.
Image Courtesy: Asianet
വടക്കന്‍ കേരളത്തില്‍ 48 ശതമാനം വോട്ടുവിഹിതത്തോടെ എട്ട് സീറ്റുകളിലാണ് യു.ഡി.എഫിന് വിജയസാധ്യത കല്‍പിക്കുന്നത്. എല്‍.ഡി.എഫിന് ഒരു സീറ്റില്‍ മാത്രമാണ് വിജയസാധ്യത.
മധ്യകേരളത്തില്‍ നാല് മുതൽ അഞ്ച് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. എല്‍.ഡി.എഫിന് ഒരു സീറ്റില്‍ മാത്രമാണ് വിജയസാധ്യത. യു.ഡി.എഫിന് 42 ശതമാനം വോട്ടും എല്‍.ഡി.എഫിന് 27 ശതമാനം വോട്ടും എന്‍.ഡി.എയ്ക്ക് 17 ശതമാനം വോട്ടും ലഭിക്കും എന്ന് സര്‍വേ പറയുന്നു.
തെക്കന്‍ കേരളത്തില്‍ 44 ശതമാനം വോട്ടുവിഹിതത്തോടെ മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ യു.ഡി.എഫ് നേടും. ഇവിടെ ഒന്നിനും മൂന്നിനുമിടയിലാണ് ഇടതുമുന്നണിയുടെ സാധ്യത. ബി.ജെ.പിക്ക് തെക്കന്‍ കേരളത്തിലെ ഒരു സീറ്റിലാണ് ആകെ ജയസാധ്യതയെന്നും സര്‍വെ പറയുന്നു.