ശബരിമലയിൽ പോലീസിനു വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കും

Jaihind Webdesk
Sunday, October 21, 2018

ശബരിമലയിൽ പോലീസിനു വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡി.ജി .പി ലോക് നാഥ് ബെഹ്റ. ഉന്നത ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയത്. അവരുടെ ഭാഗത്ത് വീഴചകളുണ്ടായിട്ടുണ്ടോ എന്ന് നടയടച്ച ശേഷം പരിശോധിക്കും. അതിനിടയ്ക്ക് അന്വേഷണമൊന്നുമില്ല. മണ്ഡലകാലം പോലീസിന് വെല്ലുവിളിയാണ്. സോളാർ കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്നും ഡി.ജി.പി. പറഞ്ഞു.