ലോക്സഭാ സ്ഥാനാർത്ഥികള്‍ പത്തു ദിവസത്തിനകം; പ്രഖ്യാപിച്ച് കെ. സുധാകരന്‍ എംപി

Thursday, January 25, 2024

 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പത്ത് ദിവസത്തിനകം തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ല. മത്സരിക്കാൻ കെൽപ്പുള്ള കൊലകൊമ്പൻമാർ പാർട്ടിയിലുണ്ട്.സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് ആശങ്കയില്ലെന്നും അദ്ദേഹം  വ്യക്തമാക്കി. ഒരു മാസത്തെ ചികിത്സക്ക് ശേഷം യുഎസില്‍ നിന്ന് മടങ്ങിയെത്തി നെടുമ്പാശേരിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്. ബെന്നി ബഹന്നാൻ എംപി, അൻവർ സാദത്ത് എംഎൽഎ, എം. ലിജു. സി.പി. മാത്യു, നിഷ സോമൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.