ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ഡൗണ്‍ ലംഘനം; ഭക്ഷണം ഇരുന്ന് കഴിക്കാന്‍ സൗകര്യം ഏർപ്പെടുത്തി, പൊലീസ് എത്തി അടപ്പിച്ചു

 

കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ഡൗണ്‍ ലംഘനം. ഭക്ഷണം ഇരുന്ന് കഴിക്കാന്‍ കോഫി ഹൗസില്‍ സൗകര്യം ഏർപ്പെടുത്തി. നിയമം ലംഘിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കോഫി ഹൗസ് അടപ്പിച്ചു. ലോക്ഡൗണ്‍ ലംഘനത്തിന് മാനേജര്‍ക്കും ഇരുന്ന് ഭക്ഷണം കഴിച്ച അഞ്ച് പേര്‍ക്കെതിരേയും  കേസെടുത്തു. നിലവിൽ ഹോട്ടലുകളിൽ പാർസൽ സൗകര്യത്തിനു മാത്രമാണ് അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് കോഫി ഹൗസിൽ ഒരു ടേബിളിൽ തന്നെ മൂന്നും നാലും പേർക്ക് ഭക്ഷണം വിളമ്പിയത്‌.

 

 

Comments (0)
Add Comment